ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു. ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം രൂക്ഷമായത്. അന്തരീക്ഷമലിനീകരണ സൂചിക ഇന്ന് 309 ആയി ഉയര്‍ന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് കടക്കുകയാണ് അധികൃതര്‍. ഡല്‍ഹിയില്‍ ശനിയാഴ്ച വായുമലിനീകരണ തോത് 173 ആയിരുന്നു. ഒറ്റ ദിവസംകൊണ്ടാണ് മുന്നൂറിന് മുകളിലെത്തിയത്.
ഡല്‍ഹി സര്‍വകലാശാല മേഖലയില്‍ 330, വിമാനത്താവള മേഖലയില്‍ 325 എന്നിങ്ങനെയാണ് മലിനീകരണ തോത് ഇന്ന് രേഖപ്പെടുത്തിയത്. അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കൂടിയതാണ് വായുനിലവാരം ഇടിയാന്‍ കാരണം. വരും ദിവസങ്ങളിലും വളരെ മോശം അവസ്ഥയില്‍ വായുമലിനീകരണ തോത് തുടരുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്.
English Summary: air pollution in Delhi
You may also like this video