രാജ്യതലസ്ഥാനമായ ഡല്‍ഹി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വീണ്ടും ഉയരുന്നു. മേഖലകളിൽ ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമായിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വായു ഗുണനിലവാര സൂചിക 221 മുതല്‍ 341 വരെയെത്തി.
ഡല്‍ഹിയില്‍ ഞായറാഴ്ച രാവിലെ എക്യുഐ 309 രേഖപ്പെടുത്തിയിരുന്നു. ഗ്രരുഗ്രാം (221), നോയിഡ (317) എന്നിങ്ങനെയാണ് എക്യുഐ രേഖപ്പെടുത്തിയത്. വായുവിന്റെ ഗുണനിലവാരം ഇനിയും കുറയുകയാണെങ്കിൽ, മാസ്ക് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ സാധ്യതയുണ്ട്. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് വായു മലിനീകരണത്തിന്റെ തോത് ഉയർത്തിയിട്ടുണ്ട്.
English Summary: Air pollution is severe in Delhi
You may also like this video