എഐഎസ്എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ പരിപാടിയായ നിറവിന്റെ സംസ്ഥാനതല ഉദ്ഘാടനം അമ്പൂരിയില്‍ നടന്നു. സംസ്ഥാന സെക്രട്ടറി എ അധിൻ വിദ്യാർത്ഥികൾക്ക് പഠനോപകരണം നൽകി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുള്ളക്കുട്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി എസ് ആന്റസ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി വാഴിച്ചൽ ഗോപൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗോപാലകൃഷ്ണൻ, എഐഎസ്എഫ് വെള്ളറട മണ്ഡലം സെക്രട്ടറി ആരോമൽ ചൈതന്യ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാരിക്ക് എസ് വൈദ്യൻ, അക്ബർ ഷാ എന്നിവർ പങ്കെടുത്തു.
എഐഎസ്എഫ് പൊതുവിദ്യാഭ്യാസ സംരക്ഷണ പരിപാടിക്ക് തുടക്കം

