സ്വകാര്യ സർവകാലശാല ഇടത് നയത്തിന് വിരുദ്ധമാണെന്ന് എഐഎസ്എഫ്. സ്വകാര്യ സർവകാലശാലകൾ വിദ്യാഭ്യാസ കച്ചവടത്തിന് അവസരമൊരുക്കുമെന്നും വിദ്യാർത്ഥി ചൂഷണത്തിന് ഇടയുണ്ടാകുമെന്നും എഐഎസ്എഫ് കണ്ണൂർ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ പി അജയകുമാർ, എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ, എകെഎസ്ടിയു ജില്ലാ സെക്രട്ടറി വി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി ദർശിത്ത് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി എ ഇസ്മായിൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മറോളി ഘട്ടിൽ ചേർന്ന പൊതു സമ്മേളനം സിനിമ താരം ശിവദാസ് മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. സിപിഐ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് അഡ്വ പി ഗവാസ് മുഖ്യപ്രഭാഷണം നടത്തി.
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ പ്രദീപൻ, കെ വി രജീഷ്, ശ്രേയ രതീഷ്, എം വിനോദൻ, വി അമീഷ, കീർത്തന വിനോദ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിഭാ സംഗമം സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മുൻ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, അശ്വതി കൃഷ്ണ, സാരംഗ് ദിനേശ്, അനിൽ ചന്ദ്രൻ സംസാരിച്ചു. ഭാരവാഹികളായി എ പ്രണോയ്(പ്രസിഡന്റ്), അശ്വതി കൃഷ്ണ, ശരത് എം, ശ്രീജിത്ത് മോഹൻദാസ്, അനഘ വിനയൻ(വൈസ് പ്രസിഡന്റുമാർ), സി ജസ്വന്ത്(സെക്രട്ടറി), അമീഷ വി, സാരംഗ് ദിനേശ്, അനിൽ ചന്ദ്രൻ, യദു കൃഷ്ണ(ജോയിന്റ് സെക്രട്ടറിമാർ)എന്നിവരെയും 38 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

