Site iconSite icon Janayugom Online

എഐഎസ്എഫ് നിറവ് സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്ട് തുടക്കമായി

PKDPKD

പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി എല്ലാ വർഷവും എഐഎസ്എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന നിറവ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വടവന്നൂർ തങ്കയം ഗവൺമെന്റ് എൽപി സ്കൂളിൽ സംസ്ഥാന സെക്രട്ടറി പി കബീർ ഉദ്ഘാടനം ചെയ്തു.

സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ നൽകിയാണ് ഉദ്ഘാടനം നടത്തിയത്. എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എം മധുപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ഷിനാഫ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ഷാജഹാൻ, സിപിഐ വടവന്നൂർ ലോക്കൽ സെക്രട്ടറി രമേശ്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ബി സ്മൃതിൻ, പ്രധാന അധ്യാപിക എ റീന, അധ്യാപികമാരായ സുമതി എസ്, പ്രീത എൻ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: AISF Nirav state lev­el inau­gu­ra­tion start­ed in Palakkad

You may also like this video

Exit mobile version