Site iconSite icon Janayugom Online

എഐഎസ്എഫ് അവകാശ പത്രിക മാർച്ച് സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ച് എഐഎസ്എഫ് നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കും ജില്ലകളിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലേക്കും അവകാശപത്രിക മാർച്ച് സംഘടിപ്പിച്ചു. അവകാശപത്രിക അംഗീകരിക്കുക, കലാലയങ്ങളിൽ സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കുവാൻ നിയമനിർമ്മാണം നടത്തുക, എസ്എസ്എല്‍സി വിജയശതമാനത്തിനനുസരിച്ച് പുതിയ ഹയർ സെക്കന്‍ഡറി ബാച്ചുകൾ അനുവദിക്കുക, സംസ്ഥാനത്തെ സർവകലാശാലകളിൽ ഏകീകൃത അഡ്മിഷൻ — പരീക്ഷ കലണ്ടറും ഫീസ് ക്രമവും കൊണ്ടുവരിക, ഇക്വലൻസി സർട്ടിഫിക്കറ്റ് അപേക്ഷകൾ കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കുക തുടങ്ങിയ വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് മാര്‍ച്ച്. സെക്രട്ടേറിയറ്റിലേക്ക് നടന്ന മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് ആര്‍ എസ് രാഹുല്‍ രാജും കൊല്ലത്ത് സംസ്ഥാന സെക്രട്ടറി പി കബീറും ഉദ്ഘാടനം ചെയ്തു. ആലപ്പുഴയില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍, തൃശൂരില്‍ സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, കോട്ടയത്ത് എഐഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍, ഇടുക്കിയില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം ജെ അരുണ്‍ ബാബു എന്നിവര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ണന്‍ എസ് ലാല്‍ എറണാകുളത്തും ജോയിന്റ് സെക്രട്ടറിമാരായ ബിബിന്‍ എബ്രഹാം പത്തനംതിട്ടയിലും, എ അധിന്‍ പാലക്കാടും, സി കെ ബിജിത്ത് ലാല്‍ മലപ്പുറത്തും ഉദ്ഘാടനം ചെയ്തു.

eng­lish sum­ma­ry; AISF Orga­nized Rights March

you may also like this video;

Exit mobile version