എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ആവേശം വാനോളമുയർത്തി പതാക ദിനത്തിൽ നാടാകെ കൊടികളുയർന്നു. 18 , 19 തീയതികളിൽ സമ്മേളനത്തിന് വേദിയാകുന്ന ആലപ്പുഴയിൽ ആയിരകണക്കിന് കേന്ദ്രങ്ങളിൽ പതാക ഉയർന്നു. തിരുവനന്തപുരം പി എസ് സ്‌മാരകത്തിൽ സംസ്ഥാന പ്രസിഡന്റ് പി കബീറും പി കെ വി സ്‌മാരകത്തിൽ സംസ്ഥാന സെക്രട്ടറി ജെ അരുൺബാബുവും നഗരത്തിൽ സംസ്ഥാന ജോയിന്റ്സെക്രട്ടറി രാഹുൽ രാജ്ജും പതാക ഉയർത്തി.
ആലപ്പുഴയിൽ സ്വാഗതസംഘം ജനറൽ കൺവീനർ അസ്‌ലം ഷാ , ജില്ലാ പ്രസിഡന്റ് യു അമൽ എന്നിവരും പതാക ഉയർത്തലിന് നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രിജി ശശിധരൻ കൊല്ലത്തും ബിബിൻ ഏബ്രഹാം പത്തനംതിട്ടയിലും അമൽ തൊടുപുഴയിലും സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ യു കണ്ണൻ കൊല്ലത്തും ഋഷിരാജ് കോട്ടയത്തും നിമിഷ രാജു എറണാകുളത്തും സി കെ ബിജിത്ത് ലാൽ കോഴിക്കോടും ചിന്നു ചന്ദ്രൻ തൃശൂരിലും പതാക ഉയർത്തി.
English Summary: AISF State Conference; Flags were hoisted all over the country
You may also like this video