എഐഎസ്എഫ് 46-ാം സംസ്ഥാന സമ്മേളനം മേയ് ഏഴ്, എട്ട്, ഒമ്പത് തീയിതികളിൽ പട്ടാമ്പിയിൽ നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, മുഹമ്മദ് മുഹ്സിൻ എംഎൽഎ, കെ ഷാജഹാൻ, പി കബീർ, പി നൗഷാദ്, സുമലത മോഹൻദാസ്, ആർ എസ് രാഹുൽരാജ്, കെ ഷിനാഫ് എന്നിവർ സംസാരിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഒ കെ സെയ്തലവി അധ്യക്ഷത വഹിച്ചു. 501 അംഗ സ്വാഗത സംഘത്തിന്റെ ചെയർമാനായി മുഹമ്മദ് മുഹ്സിൻ എംഎൽഎയെയും കൺവീനറായി ഒ കെ സെയ്തലവിയെയും തെരഞ്ഞെടുത്തു.
എഐഎസ്എഫ് സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

