Site icon Janayugom Online

എ ഐ ടി യൂ സി 101-ാം സ്ഥാപക ദിനം ആചരിച്ചു

എഐടിയൂസി 101-ാം സ്ഥാപക ദിനം വിപുലമായി ആചരിച്ചു. നെടുങ്കണ്ടത്ത് സെന്‍ട്രല്‍ ജംഗ്ഷനില്‍ നെടുങ്കണ്ടം ഓട്ടോ മോട്ടോര്‍ തൊഴിലാളി യൂണിയന്റെ നേത്യത്വത്തില്‍ പതാക ഉയര്‍ത്തി. യൂണിയന്‍ പ്രസിഡന്റ് സി.എം വിന്‍സന്റ് പതാക ഉയര്‍ത്തി. സജി, സന്തോഷ്, നാസര്‍, ഈപ്പച്ചന്‍, ജോബി, ബിജു, ജിജോ തുടങ്ങിയവര്‍ പങ്കെടുത്തു. ഉടുമ്പന്‍ചോല എസ്‌റ്റേറ്റ് വര്‍ക്കേഴസ് യൂണിയന്റെ നേത്യത്വത്തില്‍ പുളയിന്‍മല പതാക ദിനം ആചരിച്ചു. 

എഐടിയൂസി പാര്‍ട്ടി ഓഫീസിന് മുമ്പില്‍ യൂണിയന്‍ എക്‌സിക്യുട്ടീവ് അംഗം കെ എന്‍ കുമാരന്‍ പതാക ഉയര്‍ത്തി. ജി. അയ്യപ്പന്‍, എ.എസ് രാജന്‍, ശെന്തില്‍കുമാര്‍, ആനന്ദ്, പ്രേംകുമാര്‍, പി കെ മുരുകന്‍, തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

ENGLISH SUMMARY:AITUC Cel­e­brates 101st Foun­da­tion Day
You may also like this video

Exit mobile version