Site iconSite icon Janayugom Online

എഐടിയുസി ദേശീയ സമ്മേളനം ഡിസംബർ 16 മുതൽ ആലപ്പുഴയിൽ

കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കപ്പെട്ട എഐടിയുസി ദേശീയ സമ്മേളനം ഡിസംബർ 16 മുതൽ 20 വരെ ആലപ്പുഴയിൽ നടക്കും. ആലപ്പുഴ ടി വി സ്മാരകത്തിൽ കൂടിയ സ്വാഗതസംഘം യോഗം സമ്മേളനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചെയർമാനായും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ജനറൽ കൺവീനറുമായുള്ള സ്വാഗതസംഘം, രക്ഷാധികാരിയായി കൃഷി മന്ത്രി പി പ്രസാദ്, വൈസ് ചെയർമാനായി വി മോഹൻദാസ്, ട്രഷററായി ഡി പി മധു എന്നിവരെക്കൂടി ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചു. ഇരുപത് സബ് കമ്മറ്റികളും രൂപീകരിച്ചു.

യോഗത്തിൽ വർക്കിങ് ചെയർമാൻ ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. കെ പി രാജേന്ദ്രൻ പരിപാടികൾ വിശദീകരിച്ചു. വി ബി ബിനു, പി കെ കൃഷ്ണൻ, ആർ പ്രസാദ്, എലിസബത്ത് അസീസി, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, വി മോഹൻദാസ്, ഡി പി മധു എന്നിവർ സംസാരിച്ചു.
ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കൊടിമരം, പതാക, ബാനർ, ദീപശിഖാ ജാഥകൾ, സെമിനാറുകൾ, തൊഴിലാളി സംഗമം, കലാ-സാംസ്ക്കാരിയ പരിപാടികൾ, പ്രതിനിധി സമ്മേളനം, പൊതു സമ്മേളനം എന്നിവ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

Eng­lish Summary:AITUC Nation­al Con­fer­ence from Decem­ber 16 in Alappuzha
You may also like this video

Exit mobile version