Site iconSite icon Janayugom Online

എഐടിയുസി ദേശീയ സമ്മേളനം ഡിസംബർ 17 മുതൽ 20 വരെ ആലപ്പുഴയിൽ

എഐടിയുസി 42-ാം ദേശീയ സമ്മേളനം ഡിസംബർ 17 മുതൽ 20 വരെ ആലപ്പുഴയിൽ വച്ച് നടത്താൻ ദേശീയ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. 2020 ഏപ്രിൽ മാസത്തിൽ എഐടിയുസി 100-ാം വാർഷികത്തിന്റെ ഭാഗമായി ശതാബ്ദി ദേശീയ സമ്മേളനം തീരുമാനിച്ചിരുന്നതാണ്. കോവിഡ് മഹാമാരിയെ തുടർന്ന് മാറ്റിവച്ച സമ്മേളനമാണ് ആലപ്പുഴ വച്ച് നടത്താൻ കഴിഞ്ഞ മൂന്നുദിവസമായി ചേർന്ന ദേശീയ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചത്. 

എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രന്‍, എഐബിഇഎ ജനറൽ സെക്രട്ടറി സി എച്ച് വെങ്കിടാചലം, ഡിഫൻസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഇ ശ്രീകുമാർ, ബി വിജയലക്ഷ്മി, വഹിദാ നിസാം, കെ മല്ലിക, അഡ്വ. വി ബി ബിനു എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
വിര്‍ച്വലായി നടന്ന പൊതുസമ്മേളനത്തിൽ എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ, സിപിഐ പാർലമെന്ററി ഗ്രൂപ്പ് ലീഡർ ബിനോയ് വിശ്വം എംപി എന്നിവർ പ്രസംഗിച്ചു. 

രാജ്യത്തെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള മാർച്ച് 28, 29 തീയതികളിലെ അഖിലേന്ത്യാ പണിമുടക്ക് വമ്പിച്ച വിജയമാക്കാൻ യോഗം ആഹ്വാനം ചെയ്തു. ‘രാജ്യത്തെ സംരക്ഷിക്കാൻ’ ‘ജനങ്ങളെ രക്ഷിക്കാൻ’ തൊഴിലാളികളും, കർഷകരും ഒന്നിക്കുന്ന ആവേശകരമായ ബഹുജന ജനകീയ പ്രക്ഷോഭത്തെ എല്ലാ അർത്ഥത്തിലും വിജയിപ്പിക്കുവാനും ജനറൽ സെക്രട്ടറി അമർജിത് കൗർ അവതരിപ്പിച്ച പ്രമേയത്തില്‍ അഭ്യര്‍ത്ഥിച്ചു.

Eng­lish Summary:AITUC Nation­al Con­fer­ence from Decem­ber 17 to 20 in Alappuzha
You may also like this video

Exit mobile version