Site icon Janayugom Online

എഐടിയുസി ദേശീയ സമ്മേളനം; സ്വാഗതസംഘം ഓഫീസ് തുറന്നു

എഐടിയുസി ദേശീയ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സ്വാഗത സംഘം ചെയർമാൻ ടി ജെ ആഞ്ചലോസ്, എഐടിയുസി നേതാക്കളായ വാഴൂർ സോമൻ എംഎൽഎ, വി ബി ബിനു, പി കെ കൃഷ്ണൻ, പി വി സത്യനേശൻ, വിജയൻ കുനിശ്ശേരി, ആർ പ്രസാദ്, സി പി മുരളി, കെ എസ് ഇന്ദുശേഖരൻ നായർ, വി മോഹൻദാസ്, ഡി പി മധു, കെ ജി ശിവാനന്ദൻ, കെ മല്ലിക, എലിസബത്ത് അസീസി, കവിത രാജൻ, കെ കെ അഷറഫ്, പി കെ മൂർത്തി, കെ എൽ ജയപാലൻ, പി വിജയമ്മ, എ എം ഷിറാസ്, ആർ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 16 മുതൽ 20 വരെ ആലപ്പുഴയിലാണ് ദേശീയ സമ്മേളനം.

Eng­lish Summary:AITUC Nation­al Con­fer­ence Wel­come Com­mit­tee opened office
You may also like this video

Exit mobile version