എഐടിയുസി നേതൃത്വത്തിൽ നടന്ന പൊതുമേഖലാ സംരക്ഷണ സമരം എഐടിയുസി ദേശീയ വർക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണം സർക്കാരിന്റെ മുഖ്യമുൻഗണനാ വിഷയമായി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു എഐടിയുസിയുടെ നേതൃത്വത്തില്‍ സമരം.