Site icon Janayugom Online

എഐടിയുസി റയിൽവേ സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി

റയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ എഐടിയുസി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫറോക്ക് റയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ സെക്രട്ടറി പി കെ നാസർ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഒ ഭക്തവത്സലൻ അദ്ധ്യക്ഷനായിരുന്നു. 

മജീദ് വെൺമരത്ത്, പി സ്വർണ്ണലത, ടി ഉണ്ണിക്കൃഷ്ണൻ, കെ പി ഹുസ്സയിൻ, സജിത പൂക്കാടൻ, സി പി ശ്രീധരൻ, റീനമുണ്ടേങ്ങാട്ട്, ടി റിയാസ് അഹമ്മദ്, മുത്തുക്കോയ തങ്ങൾ, വി ടി ജിയേഷ് എന്നിവർ സംസാരിച്ചു. പാസഞ്ചർ ഉൾപ്പടെ തുടങ്ങിയ എല്ലാ ട്രയിനുകളും ആരംഭിക്കുക, യാത്രാനുകൂല്യങ്ങൾ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചായിരുന്നു സമരം. 

Eng­lish Sum­ma­ry : AITUC rail­way sta­tion march in Faroke

You may also like this video :

Exit mobile version