എഐടിയുസി പ്രക്ഷോഭ ജാഥകള്‍ക്ക് കോട്ടയം, വയനാട് ജില്ലകളില്‍ വന്‍ വരവേല്പ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയ്ക്ക് പൊന്‍കുന്നത്തായിരുന്നു ആദ്യ സ്വീകരണം. തുടര്‍ന്ന് കോട്ടയം നഗരത്തില്‍ വാദ്യമേളങ്ങളോടെ സ്വീകരണം നൽകി. വൈകിട്ട് വൈക്കത്ത് സമാപന സമ്മേളനത്തിൽ സംഘാടക സമിതി പ്രസിഡന്റ് ടി എൻ രമേശൻ അധ്യക്ഷത വഹിച്ചു.
വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനു പുറമെ വൈസ് ക്യാപ്റ്റൻ സി പി മുരളി, ഡയറക്ടർ അഡ്വ. ആർ സജിലാൽ, ജാഥ അംഗങ്ങളായ അഡ്വ. വി ബി ബിനു, അഡ്വ. ജി ലാലു, പി വി സത്യനേശൻ, എ ശോഭ, ഗോവിന്ദൻ പള്ളിക്കാപ്പില്‍ എന്നിവരും ജില്ലാ പ്രസിഡന്റ് ഒപിഎ സലാം, സെക്രട്ടറി വി കെ സന്തോഷ് കുമാര്‍, പി കെ കൃഷ്ണന്‍, ജോണ്‍ വി ജോസഫ്, മോഹന്‍ ചേന്നംകുളം എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് നയിക്കുന്ന വടക്കന്‍ മേേഖലാ ജാഥയ്ക്ക് വയനാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. ജാഥാ ക്യാപ്റ്റന് പുറമേ അംഗങ്ങളായ ആർ പ്രസാദ്, പി സുബ്രഹ്മണ്യൻ, വിജയൻ കുനിശേരി, കെ വി കൃഷ്ണൻ, സി കെ ശശിധരൻ, ചെങ്ങറ സുരേന്ദ്രൻ, താവം ബാലകൃഷ്ണൻ, പി കെ മൂർത്തി, കെ സി ജയപാലൻ, കെ മല്ലിക, എലിസബത്ത് അസീസി, പി കെ നാസർ, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, വിജയൻ ചെറുകര, സി എസ് സ്റ്റാൻലി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.