തൊഴിലും വേതനവും അവകാശപ്പെട്ട സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാനത്തോടുള്ള കേന്ദ്ര വിവേചനം തിരുത്തണമെന്നും ആവശ്യപ്പെട്ട് എഐടിയുസി സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുമ്പില്‍ ഒരു ലക്ഷം തൊഴിലാളികള്‍ അണിനിരക്കുന്ന ഉജ്വല മാര്‍ച്ച് ഇന്ന്.
എഐടിയുസി ദേശീയ വര്‍ക്കിങ് പ്രസിഡന്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ സ്വാഗതം പറയും. എഐടിയുസി നേതാക്കളും വിവിധ ബഹുജന സംഘടനാ നേതാക്കളും പ്രസംഗിക്കും. രാവിലെ 10.30ന് പാളയം എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ നിന്ന് പ്രകടനം ആരംഭിക്കും.