Site iconSite icon Janayugom Online

മേയ് ദിനാഘോഷം പോരാട്ട ഊർജമാക്കാൻ എഐടിയുസി

ലോകത്ത് ഉടനീളം തൊഴിലാളികൾ മുതലാളിത്തത്തിനും കോർപറേറ്റ് ധന മൂലധന സാമ്രാജ്യത്വ ശക്തികൾക്കും എതിരായ പ്രക്ഷോഭം കൂടുതൽ ശക്തിയോടെ മുന്നോട്ടു പോകുന്ന സന്ദർഭത്തിലാണ് മേയ് ദിനാഘോഷം. മാർച്ച് 28, 29 തീയതികളിൽ നടന്ന ദേശീയ പണിമുടക്ക് ചരിത്ര വിജയമായ കരുത്തോടെയാണ് രാജ്യത്തു തൊഴിലാളികൾ മേയ് ഒന്നിന് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. സാർവദേശീയ തൊഴിലാളി ദിനമായ മേയ് ദിനം വിപുലമായി ആഘോഷിക്കുവാൻ എഐടിയുസി സംസ്ഥാന കൗണ്‍സില്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്തു. പ്രഭാതഭേരി, പ്രകടനം പൊതുസമ്മേളനം കലാകായിക പരിപാടികൾ എന്നിവ അന്നേ ദിവസം നടക്കുമെന്ന് എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു.

ഓഫീസുകൾ അലങ്കരിച്ചും പതിനായിരം കേന്ദ്രങ്ങളിൽ പതാക ഉയർത്തിയുമാണ് ആഘോഷങ്ങള്‍. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ വൈക്കത്തും പ്രസിഡന്റ് ജെ ഉദയഭാനു പാലായിലും നടക്കുന്ന മേയ് ദിന റാലികളിൽ പങ്കെടുക്കും. എഐടിയുസി ആസ്ഥാനമായ പി എസ് സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി എം ജി രാഹുൽ പതാക ഉയർത്തും. സംസ്ഥാന ഭാരവാഹികളായ വാഴൂർ സോമൻ എംഎല്‍എ വണ്ടിപെരിയാറിലും എം വി വിദ്യാധരൻ റാന്നിയിലും അഡ്വ. വി ബി ബിനു കോട്ടയത്തും ടി ജെ ആഞ്ചലോസ് പുറക്കാടും പങ്കെടുക്കും. 

താവം ബാലകൃഷ്ണൻ വളപട്ടണത്തും ഇന്ദുശേഖരൻ നായർ കൊട്ടാരക്കരയിലും സുബ്രഹ്മണ്യൻ മലപ്പുറത്തും ആർ പ്രസാദ് ഭരണിക്കാവിലും പങ്കെടുക്കും. കെ വി കൃഷ്ണൻ കാഞ്ഞങ്ങാടും കെ സി ജയപാലൻ തൃത്താലയിലും വിജയൻ കുനിശ്ശേരി, കെ മല്ലിക എന്നിവര്‍ പാലക്കാടും മേയ്ദിന പരിപാടികളില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് ഇന്ന് വൈകിട്ട് എഐടിയുസിയുടെ നേതൃത്വത്തില്‍ മേയ്ദിന റാലിയും പൊതുയോഗവും നടക്കും. വൈകിട്ട് നാലിന് മ്യൂസിയം പൊലീസ് സ്റ്റേഷൻ ജങ്ഷനിൽ നിന്നും പ്രകടനം ആരംഭിക്കും. 4.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ചേരുന്ന പൊതുയോഗം ഭക്ഷ്യ‑സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരൻ മേയ്ദിന സന്ദേശം നൽകും.

Eng­lish Summary:AITUC to inten­si­fy May Day celebrations
You may also like this video

Exit mobile version