മോട്ടോർ തൊഴിലാളികളുൾപ്പെടെയുള്ളവരെ അകാരണമായി പെറ്റിയടിപ്പിച്ചുള്ള വേട്ടയാടലിൽനിന്ന് പോലീസ്, ആർടിഒ ഉദ്യോഗസ്ഥർ പിൻമാറണമെന്ന് എഐടിയുസി ടൗൺ പ്രവർത്തക യോഗം ആവശ്യപ്പെട്ടു.
ജില്ലാ ജോയിന്റ് സെക്രട്ടറി കെകെ.ശിവൻ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് പിഒ തോമസ് അധ്യക്ഷനായി. വർധനൻ പുളിക്കൽ, ബെന്നി വിൻസെന്റ്, കെഎസ് പ്രസാദ്, വിപി അജിത്കുമാർ എന്നിവർ നേതൃത്വം നൽകി.