Site icon Janayugom Online

ഭൂമി തരം മാറ്റുന്നതിനു വേണ്ടി നടത്തുന്ന ഉദ്യോഗസ്ഥ ഭൂമാഫിയ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണം: എഐവൈഎഫ്

മാനന്തവാടി താലൂക്കിലെ മുഴുവൻ ഭൂരഹിതർക്കും ഭൂമിയും മുഴുവൻ ഭൂമിക്കും രേഖയും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഭൂമി തരം മാറ്റുന്നതിനു വേണ്ടി നടത്തുന്ന ഉദ്യോഗസ്ഥ ഭൂമാഫിയ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കുന്നതിനും സർക്കാർ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് എഐവൈഎഫ് മാനന്തവാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. തലപ്പുഴയിലെ നിർദ്ധന കുടുംബത്തിന്റെ ഭൂമിയിലെ സർവ്വേ വിവാദം പരിശേധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും കുറ്റകരണങ്കിൽ ഇതിന് കൂട്ടുനിന്ന മുഴുവൻ ഉദ്യേഗസ്ഥർക്ക് എതിരെയും മുഖം നേക്കതെ നടപടി സ്വീകരിക്കണമെന്നും ഒരു ഓഫീസിൽ മൂന്ന് വർഷം ജോലി ചെയ്ത ഉദ്യേഗസ്ഥരെ മറ്റ് ഓഫിസുകളിലേക്ക് സ്ഥലം മറ്റണമെന്നും ഓഫിസിൽ തന്നെ സിറ്റ് മാറ്റി കൊടുക്കുന്നതും അഴിമതിക്ക് കരാണമാകുമെന്നും ചില ഓഫിസുകളിൽ പത്ത് വർഷത്തിലധികമായി ജോലി ചെയ്യുന്നവരുണ്ട് ഇതിന് ശക്തമായ നടപടി വേണമെന്നും സമ്മേളനം അവശ്യപ്പെട്ടു.

മാനന്തവാടി താലുക്കിൻ്റെ പരിധിയിലെ മുഴുവൻ മിച്ചഭൂമിയും പിടിച്ചെടുത്ത് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതിനും ത്വരിതഗതിയിലുള്ള ഇടപെടൽ വേണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷഫീർ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു, എഐവൈഎഫ് ജില്ലാ സെക്രട്ടറി ലെനിൻ സ്റ്റാൻസ്ജേക്കബ്,ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത് കമ്മന, ജില്ലാ കമ്മിറ്റി അംഗം.ഫാരിസ്, ബികെഎംയു താലൂക്ക് പ്രസിഡണ്ട് വി വി ആന്റണി, എഐടിയുസി താലൂക്ക് പ്രസിഡണ്ട് കെ സജീവൻ, മഹിളാ സംഘം നേതാവ് ശോഭ രാജൻ, എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. അജ്മൽ ഷെയ്ക്ക്, അമൃത, അജേഷ് കെബി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു മാനന്തവാടി ടൗണിൽ പ്രകടനവും നടന്നു. എഐവൈഎഫ് മാനന്തവാടി മണ്ഡലം സെക്രട്ടറിയായി നിഖിൽ പത്മനാഭനെയും, പ്രസിഡൻ്റയായി നിസാർ വെള്ളമുണ്ട എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

ENGLISH SUMMARY:Aiyf about landmafiya
You may also like this video

Exit mobile version