മുണ്ടക്കൈ ഉരുള്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ കല്‍പറ്റയില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.
പ്രതിഷേധയോഗം സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം സി എം സുധീഷ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് സുമേഷ് എം സി, സെക്രട്ടറി നിഖില്‍ പത്മനാഭന്‍, ജസ്മല്‍ അമീര്‍, രജീഷ് വൈത്തിരി, സൗമ്യ എസ്, വിന്‍സെന്റ് പി, ജ്യോതിഷ് വി നേതൃത്വം നല്‍കി.