നഗരത്തിലെ ശുദ്ധജല ക്ഷാമത്തിനെതിരെ സമരം ചെയ്ത എ ഐ വൈ എഫ് നേതാക്കൾ ജയിൽ മോചിതരായി.
ചാത്തനാട് കൗൺസിലർ കെ എസ് ജയൻ, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എം കണ്ണൻ, വൈസ് പ്രസിഡന്റ് ഷമീറ ഹാരിസ്, ആലപ്പുഴ മണ്ഡലം സെക്രട്ടറി നിജു തോമസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നവാസ് ബഷീർ, കെഎം അഭിലാഷ്, നേതാക്കളായ ഷമീർ സുലൈമാൻ, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലപ്പുഴ വഴിച്ചേരി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചത്. ഇതിൽ ഷമീറ ഹാരിസ് ഒഴികെയുള്ള നേതാക്കൾക്ക് ആലപ്പുഴ സിജെഎം കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി മറ്റ് നേതാക്കൾക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
അഭിഭാഷകരായ വി വിജയകുമാർ, വർഗീസ് മാത്യു, എസ് ഷിഹാസ് എന്നിവർ എ ഐ വൈ എഫ് നേതാക്കൾക്ക് വേണ്ടി കോടതിയിൽ ഹാജരായി. ജയിൽ മോചിതരായ നേതാക്കൾക്ക് എ ഐ വൈ എഫ്-സിപിഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജയിൽ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കളക്ട്രേറ്റിന് മുൻപിൽ സമാപിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, സിപിഐ മണ്ഡലം സെക്രട്ടറിമാരായ പി കെ സദാശിവൻ പിള്ള, ആർ ജയസിംഹൻ, മുനിസിപ്പൽ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, മണ്ഡലം പ്രസിഡന്റ് തൻസിൽ താജുദ്ധീൻ, എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എ ഐ വൈഫ് സംസ്ഥാന കമ്മിറ്റി അംഗം ആർ അഞ്ജലി, ജില്ലാ എക്സിക്യുട്ടീവ് അംഗം ബി ഷംനാദ്, നേതാക്കളായമണ്ഡലം പ്രസിഡന്റ് തൻസിൽ താജുദ്ധീൻ, ജി സുബീഷ്, ആശ സുനീഷ്, അനീഷ് കണ്ണർകാട്, വിഷ്ണു സത്യനേശൻ, ടിന്റു കുഞ്ഞുമോൻ, ബിൻഷാ മോൾ, എ കെ അരവിന്ദ് എന്നിവർ നേതൃത്വം നൽകി.
English Summary: AIYF leaders who protested against clean water shortage were released from jail
You may also like this video