Site iconSite icon Janayugom Online

രാജി ആവശ്യപ്പെട്ട് വി ഡി സതീശന്റെ ഓഫീസിലേക്ക് എഐവൈഎഫ് മാർച്ച്

AIYFAIYF

വർഗീയ ശക്തികളോട് കൂട്ടു ചേരുന്ന പ്രതിപക്ഷ നേതാവിന്റെ രാജി ആവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ വി ഡി സതീശന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി.
സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. ആർഎസ്എസിന്റെ നിരവധി പരിപാടികളിൽ സതീശൻ പങ്കെടുത്തിട്ടുണ്ടെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി ദിവസങ്ങള്‍ പിന്നിടുമ്പോഴും ആരോപണം ഉന്നയിച്ചവർക്കെതിരെ ഒരു മാനനഷ്ടകേസ് കൊടുക്കുവാൻ പോലും സതീശൻ തയ്യാറാകാതിരിക്കുന്നത് അത് വസ്തുതയാണ് എന്നതിനാലാണെന്ന് ജിസ്‌മോൻ പറഞ്ഞു. ധാർമ്മികമായ എന്തെങ്കിലും മൂല്യങ്ങൾ സതീശനിൽ അവശേഷിക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ച് മതേതര കേരളത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് അധ്യക്ഷത വഹിച്ചു.

Eng­lish Sum­ma­ry: AIYF march­es to VD Satheesan’s office demand­ing his resignation

You may like this video also

Exit mobile version