Site iconSite icon Janayugom Online

എഐവൈഎഫ് ദേശീയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

ഇന്ത്യയിലെ പോരാളികളുടെ സംഗമഭൂമിയായി ഹൈദരാബാദ് രോഹിത് വെമൂല നഗറിലെ സോണി ബി തെങ്ങമം സമ്മേളന ഹാള്‍ മാറി. അഖിലേന്ത്യാ യുവജന ഫെഡറേഷന്റെ പതിനാറാമത് ദേശീയ സമ്മേളനത്തിന് തുടക്കമായപ്പോള്‍ ആവേശം വാനോളം ഉയര്‍ന്നു. കോവിഡ് കാരണം മാറ്റിവയ്ക്കുകയും ഇപ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുകയും ചെയ്യുന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടത്താന്‍ തീരുമാനിച്ച യുവജന റാലിയും റെഡ് വോളന്റിയര്‍ പരേഡും ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഒഴിവാക്കി. പൊതുസമ്മേളനം സോണി ബി തെങ്ങമം ഹാളില്‍ (വിശ്വേശ്വരയ്യ ഭവന്‍) സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് പ്രസി‍ഡന്റ് അഫ്താബ് ആലംഖാന്‍ അധ്യക്ഷത വഹിച്ചു.


സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി, എന്‍എഫ്ഐഡബ്ല്യു ദേശീയ ജനറല്‍ സെക്രട്ടറി ആനി രാജ, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അസീസ് പാഷ, സിപിഐ തെലുങ്കുദേശം സംസ്ഥാന സെക്രട്ടറി ചന്ന വെങ്കിട്ടറെഡ്ഡി, ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ, എഐവൈഎഫ് മുന്‍ ജനറല്‍ സെക്രട്ടറി പി സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ, എഐഎസ്എഫ് ജനറല്‍ സെക്രട്ടറി വിക്കി മഹേശരി എന്നിവര്‍ പ്രസംഗിച്ചു.

എഐവൈഎഫ് തെലുങ്കാന സംസ്ഥാന സെക്രട്ടറി എം അനില്‍കുമാര്‍ സ്വാഗതവും സംസ്ഥാന പ്രസിഡന്റ് ഡോ. സയ്യദ് വാലിയുള്ള ഖാദരി നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ പ്രമുഖ ചരിത്രകാരന്‍ രാം പുനിയാനി ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ നിന്നും 90 പേര്‍‍ ഉള്‍പ്പെടെ 600 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം പത്തിന് വൈകുന്നേരം സമാപിക്കും.

eng­lish sum­ma­ry; AIYF Nation­al Con­fer­ence start

you may also like this video;

Exit mobile version