‘ഗാന്ധിയെ കൊന്നവർ രാജ്യദ്രോഹികൾ’എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ജനുവരി 30ന് ഗാന്ധി രക്തസാക്ഷി ദിനത്തിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശസ്നേഹ സദസ്സ് വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. കോഴിക്കോട് എഐടിയുസി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു.
സിപിഐ സിറ്റി സൗത്ത് മണ്ഡലം സെക്രട്ടറി പി അസീസ് ബാബു അധ്യക്ഷത വഹിച്ചു.സിറ്റി നോർത്ത് മണ്ഡലം സെക്രട്ടറി എം കെ പ്രജോഷ്, എ ഐ വൈ എഫ് ജില്ലാ ജോ. സെക്രട്ടറി ധനേഷ് കാരയാട്, സിറ്റി മണ്ഡലം പ്രസിഡന്റ് കെ സുജിത്ത്, എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് അശ്വിൻ മനോജ് പ്രസംഗിച്ചു.
ഭാരവാഹികൾ: കെ കെ ബാലൻ മാസ്റ്റർ, അഡ്വ. പി ഗവാസ്, പി കെ നാസർ, ഇ സി സതീശൻ(രക്ഷാധികാരികൾ), പി അസീസ് ബാബു (ചെയർമാൻ), അനു കൊമ്മേരി(കൺവീനർ),എം കെ പ്രജോഷ് (ട്രഷറർ), യു സതീശൻ, ബൈജു മേരിക്കുന്ന് (വൈസ് ചെയർമാൻ) കെ സുജിത്ത്, ആദർശ് കെ (ജോ: കൺവീനർ).
You may also like this video