പുതിയ പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്ന്, പൊരുതുന്ന യുവജന പ്രസ്ഥാനമായ എഐവൈഎഫ് 21-ാം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം. മൂന്ന് ദിവസങ്ങളിലായി നടന്ന സംസ്ഥാന സമ്മേളനം എൻ അരുണിനെ പ്രസിഡന്റായും ടി ടി ജിസ്‌മോനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എ ശോഭ, പ്രസാദ് പറേരി, കെ ഷാജഹാൻ, അഡ്വ. വിനിത വിൻസന്റ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും അഡ്വ. ശുഭേഷ് സുധാകർ, അഡ്വ. കെ കെ സമദ്, അഡ്വ. ആർ ജയൻ, എസ് വിനോദ് കുമാർ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും സമ്മേളനം തിരഞ്ഞെടുത്തു. ആർ എസ് ജയൻ, അഡ്വ. വി എസ് അഭിലാഷ്, കെ ആർ റെനീഷ്, ശ്രീജിത്ത് മുടുപ്പിലായി, കെ വി രജീഷ്, ലെനി സ്റ്റാൻലി, ശ്രീജിത്ത് എം, ജെ അരുൺ ബാബു, പി കബീർ എന്നിവര്‍ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്.
പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എഐവൈഎഫ് ദേശീയ സെക്രട്ടറിമാരായ കെ രാജൻ, തപൻ സിൻഹ, സിപിഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ സി പി മുരളി, ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ, സ്വാഗത സംഘം കൺവീനർ സി പി ഷൈജൻ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു തുടങ്ങിയവർ അഭിവാദ്യം ചെയ്തു. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തും ഭാവി പരിപാടിയിലുള്ള ചർച്ചക്ക് പ്രസിഡന്റ് ആർ സജിലാലും മറുപടി പറഞ്ഞു. ക്രഡൻഷ്യൽ റിപ്പോർട്ട് കൺവീനർ ശുഭേഷ് സുധാകർ അവതരിപ്പിച്ചു.
english summary; aiyf state conference end
you may also like this video;