Site iconSite icon Janayugom Online

കോലിയെ മറികടന്ന് അജയ് ജഡേജ; സമ്പത്ത് 1450 കോടി

ഗുജറാത്തിലെ ജാംനഗറിന്റെ അടുത്ത കിരീടാവകാശിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ, വിരാട് കോലിയെ മറികടന്ന് ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് വ്യക്തിത്വമായി മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ. നിലവിലെ നവനഗര്‍ മഹാരാജ ദിഗ്‌വിജയ്‌സിങ്ജി ജ ഡേജ ജാം സാഹേബാണ് പുതിയ കിരീടാവകാശിയായി അജയ് ജഡേജയുടെ പേര് പ്രഖ്യാപിച്ചത്. ജാംനഗര്‍ രാജ കുടുംബാംഗമായ അജയ് ജഡേജ പാരമ്പര്യമനുസരിച്ച് പുതിയ സിംഹാസന അവകാശിയായി മാറുകയായിരുന്നു. ഇതോടെ 1450 കോടി രൂപയിലധികം വരുന്ന സമ്പത്ത് ആണ് ജഡേജയില്‍ വന്നുചേരുക. ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കായികതാരമാക്കി മാറ്റും. വിരാട് കോലിക്ക് ഏകദേശം 1,000 കോടിയുടെ ആസ്തിയാണ് ഉള്ളത്. 

ക്രിക്കറ്റില്‍ വലിയ പാരമ്പര്യം അവകാശപ്പെടാവുന്ന കുടുംബം കൂടിയാണ് ജഡേജയുടേത്. പ്രസിദ്ധമായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ ജഡേജയുടെ ബന്ധുക്കളായ രഞ്ജിത് സിങ്ജി, ദുലീപ് സിങ്ജി എന്നിവരുടെ സ്മരണാര്‍ത്ഥമാണ് നടത്തുന്നത്. 1992 നും 2000 നും ഇടയില്‍ ഇന്ത്യക്കായി 196 ഏകദിനങ്ങളും 15 ടെസ്റ്റ് മത്സരങ്ങളും കളിച്ച ജഡേജ രാജകുടുംബത്തിന്റെ നേരിട്ടുള്ള പിന്‍ഗാമിയാണ്. അദ്ദേഹത്തിന്റെ പിതാവ് ദൗലത്‌സിങ്ജി ജഡേജ മൂന്ന് തവണ ജാംനഗറില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു. 

Exit mobile version