Site iconSite icon Janayugom Online

എ കെ ആന്റണിയുടെ സഹോദരന്‍ എ കെ ജോണ്‍ അന്തരിച്ചു

മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ സഹോദരന്‍ എ കെ ജോണ്‍ അന്തരിച്ചു. അദ്ദേഹത്തിന് 75വയസായിരുന്നു, ഗവ പ്ലീഡര്‍, കെഎസ് എഫ് ഇ, കാത്തലിക് സിറിയന്‍ ബാങ്ക് എന്നിവയുടെ സ്റ്റാന്‍ഡിംങ് കൗണ്‍സിലംഗം, മുട്ടം സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഭാര്യ: ജേർളി ജോൺ, മകൻ: ജോസഫ് ജോൺ (യുകെ), മരുമകൾ: എലിസബത്ത്‌ ജോൺ (യുകെ.).

മറ്റു സഹോദരങ്ങൾ: എ കെ തോമസ് പാല (റിട്ടയേർഡ് സഹകരണ രജിസ്റ്റാർ), മേരിക്കുട്ടി ദേവസ്യ, എ കെ ജോസ് (റിട്ടയർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡ്‌), പരേതരായ സിസ്റ്റർ ഇൻഫന്റ് ട്രീസ, റോസമ്മ കുര്യൻ കോളുതറ, കൊച്ചുറാണി തോമസ്. സംസ്കാരം ഇന്ന് മൂന്നുമണിക്ക് ചേർത്തല മുട്ടം സെയ്ൻമേരിസ് ദേവാലയ സെമിത്തേരിയിൽ.

Exit mobile version