Site iconSite icon Janayugom Online

അകക്കണ്ണിലെ നിറപ്പൂവുകൾ

സ്വർഗത്തിൻ പടിവാതിൽ
മലർക്കെത്തുറന്നിട്ടെന്നമ്മയെ
മാടി വിളിക്കുന്നു ദേവർ

യാത്ര പോകുവാനങ്ങാഗതമായി
ഓർമ്മകളുമിത്തീയായി
ഉള്ളം നിറയുന്നു

ചിറകറ്റു വീണൊരു
പക്ഷിയെപ്പോലെയാണിനി -
യുള്ള ജീവിതമെന്നുമെന്നും 

വിറയാർന്ന ചിറകിലെ
വാൽസല്യച്ചൂടൊന്നു -
മിനിയീ ജീവിത വഴിയിലില്ല

തഴുകിത്തലോടുന്നകരം
രണ്ടുമിപ്പോൾ മരം പോൽ
മരവിച്ചു പോയിരുന്നു

സൂര്യന്റെ തേജസു പോലുള്ള
മിഴികളിന്നസ്തമിക്കുന്നതു
പോലെ തോന്നി

കിളിനാദം പോലെ
ചിലക്കുമാ ചുണ്ടുകൾക്കൊന്നു-
ചിരിക്കുവാൻ പോലുമാവില്ല

പുസ്തകത്താളിലെ മയിൽപ്പീലി
ത്തുണ്ടു പോലെന്നെ വളർത്തിയ -
തോർമ്മയില്ലേ

പഞ്ചാര വാക്കിനാലെന്നെ-
മയക്കീട്ടു ചോറു നുകർന്നങ്ങു,
തന്നതോർക്കുന്നു ഞാൻ 

പൂവിന്നിതൾ പോലുള്ളയാ -
വദനമങ്ങാകെ വാടിയ
തണ്ടു പോലായ് ക്കഴിഞ്ഞു

കണ്ടു നിൽക്കാനങ്ങേറെ
പണിപ്പെട്ടെങ്കിലും
കാണാതെ വയ്യന്നായി

“അമ്മേ” എന്നുള്ളയാ വിളി
കേൾക്കാനിനിയെന്നമ്മ
കൂടെയില്ലല്ലോ

അകക്കണ്ണിലെന്നും
ഒരു നിറപ്പൂ വായ്
എന്നമ്മ കൂട്ടിനുണ്ടാവുമെന്നും

Exit mobile version