Site iconSite icon Janayugom Online

അകലങ്ങളിലെ അവർ

avaravar

ചില്ലുജാലകത്തിൽക്കൂടി തെളിയുമാ
താരകങ്ങൾക്കെന്നോടെന്തോ
ഓതുവാനുള്ളപോലെ
മന്ദസ്മിതം തൂകിയവ
നിൻനേർക്ക് കണ്ണുചിമ്മുമ്പോൾ
ഒരു പ്രകാശവർഷത്തിനിപ്പുറം
പാതി നിമിഷത്തിന്റെ നാഴികയിൽ
നമ്മൾതൻ പരിപാവനമാം സൗഹൃദത്തിൽ
അവയും അസൂയപൂണ്ടിരിക്കുമോ?
കൈകോർത്തുനടന്ന ഇരുളുവീണ
രാവിന്റെ മടിയിൽകിടന്നവ
അവരുടെ സൗഹൃദവും അളക്കയാവാം
പ്രണയത്തിന്റെ
ചില്ലുപാത്രങ്ങൾ ഉടഞ്ഞതും
ഏകാന്തതയുടെ കയ്പുനീർ കുടിച്ചതും
വെള്ളിപ്പാത്രങ്ങളിൽ
അവർ പങ്കുവയ്ക്കുകയാവാം
നമ്മുടെ അശ്രുപൊഴിഞ്ഞ രാവുകൾസുജ എസ് കെ
അവർ പലകുറി കണ്ടതല്ലെ
താഴെയീ ഭൂവിലണഞ്ഞുനമ്മെ
പുൽകാനുമവർ മോഹിച്ചീടാം
ഇനി അല്പനേരം മാത്രം
നാം കിടക്കും രാവ് വിരിയിട്ട
കരിമ്പടത്തിൻമീതെ
ദയാവായ്പ്പൊട്ടുമില്ലാതെ
സൂര്യൻ വന്നുവെളിച്ചംവീശും
വരിക താരമേ
എൻസഖിയുടെ
കൺകളിലമർന്നുകൊൾക
വെളിച്ചം എത്തും മുൻപേ
ഇരുട്ടിൽനിന്നും നന്മ പഠിച്ചെടുക്ക
നിന്നെയും പ്രകാശമയമാക്കുന്ന
ഇരുട്ടിനെയും കാണാനുൾക്കാഴ്ച നേടുക

Exit mobile version