Site icon Janayugom Online

എകെജി സെന്റര്‍ ആക്രമണ കേസ്: രണ്ട് പേരെ കൂടി പ്രതിചേര്‍ത്തു

Suhail

എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേരെ കൂടി പൊലീസ് പ്രതി ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സുഹൈല്‍ ഷാജഹാൻ, ടി നവ്യ എന്നിവരെയാണ് പ്രതിചേര്‍ത്തത്.
കേസില്‍ ഒന്നാം പ്രതിയായ ജിതിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുള്ളതായും കണ്ടെത്തി. തെളിവ് ശേഖരണത്തിന് ശേഷമാണ് ഗൂഢാലോചനയില്‍ പങ്കെടുത്ത ഇരുവരെയും കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. കേസന്വേഷണത്തിനിടെ ഇരുവരും ഒളിവിലായിരുന്നു. 

Eng­lish Sum­ma­ry: AKG Cen­ter attack case: Two more accused

You may like this video also

Exit mobile version