എകെജി സെന്റര്‍ ആക്രമണ കേസിലെ ഒന്നാം പ്രതി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രഡിഡന്റ് ജിതിനെ കഴിഞ്ഞ മാസം 22നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
തന്നെ കേസില്‍ കുടുക്കിയതാണെന്നായിരുന്നു ജിതിന്റെ വാദം. ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ജിതിനെതിരെ ഒട്ടേറെ കേസുകള്‍ ഉണ്ടെന്നും, ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
English Summary: AKG Center attack: Jithin gets bail
You may also like this video