Site iconSite icon Janayugom Online

നിശ്ചയ ദാർഢ്യത്തിലൂടെ അഖില ബുഹാരി

നിശ്ചയദാർഢ്യത്തിന്റെ കരുത്തുമായി കഠിന പ്രയത്നത്തിലൂടെ അഖില ബുഹാരി നേടിയത് തിളക്കമാർന്ന വിജയം. താളിക്കുഴി എന്ന കൊച്ചുഗ്രാമത്തിന്റെ പേര് വാനോളമുയർത്തി നാടിന്റെ അഭിമാനതാരമായിരിക്കുകയാണ് ഇരുപത്തിയേഴുകാരിയായ അഖില ബുഹാരി. ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ 760-ാം റാങ്ക് കരസ്ഥമാക്കിയാണ് അഖില നാടിന്റെ താരമായത്. 

വാമനപുരം താളിക്കുഴി ബി എസ് നിവാസിൽ ബുഹാരി-സജിന ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അഖില ബുഹാരി. 2000 സെപ്റ്റംബർ 11ന് ഉണ്ടായ ഒരു വാഹനാപകടത്തിൽ അഖിലയുടെ വലതു കൈ പൂർണമായി നഷ്ടപ്പെടുകയായിരുന്നു. അന്ന് അഞ്ചര വയസ് പ്രായമുണ്ടായിരുന്ന അഖിലയുടെ നിശ്ചയദാർഢ്യമാണ് വിധിക്കെതിരെ പടപൊരുതി സിവിൽ സർവീസ് കരസ്ഥമാക്കാൻ കഴിഞ്ഞത്. രണ്ട് തവണയും ഇന്റര്‍വ്യു വരെ എത്തിയെങ്കിലും മൂന്നാമത്തെ അവസരത്തിലാണ് സെലക്ഷൻ ലഭിച്ചത്. പിതാവ് ബുഹാരി തിരുവനന്തപുരം കോട്ടൺഹിൽ എൽപിഎസിലെ പ്രഥമ അധ്യാപകനായി ഒരു വർഷം മുൻപ് വിരമിച്ചു. എകെഎസ്‌ടിയു മുൻ സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ സിപിഐ വെഞ്ഞാറമൂട് മണ്ഡലം സെക്രട്ടേറിയറ്റംഗവുമാണ്. ആമിന, അബി അലി, ആയിഷ എന്നിവർ സഹോദരങ്ങളാണ്.

Eng­lish Summary;Akhila Buhari through determination

You may also like this video

Exit mobile version