Site iconSite icon Janayugom Online

യുപിയില്‍ ഇന്ത്യാ മുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് അഖിലേഷ് യാദവ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ 79 സീറ്റുകളില്‍ ഇന്ത്യാ കൂട്ടായ്മ ജയിച്ചു കയറുമെന്ന് സമാജ് വാദി പാര്‍ട്ടി പ്രസിഡന്റും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.വാരാണസിയില്‍ കടുത്ത മത്സരമാണ് നേരിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു 

യുപിയിലെ 80 ലോക്‌സഭ സീറ്റുകളിൽ 63 ഇടത്താണ് എസ്പി മത്സരിക്കുന്നത്. 17 സീറ്റുകളിൽ കോൺഗ്രസും മത്സരിക്കുന്നു.എസ്പിയുടെ പരമ്പരാഗത മണ്ഡലമായ കനൗജിലാണ് അഖിലേഷ് യാദവ് മത്സരിക്കുന്നത്. അഖിലേഷ് യാദവ് മൂന്ന് തവണ മത്സരിച്ച് ജയിച്ച മണ്ഡലമാണ് കനൗജ്. 2019‑ൽ ബിജെപിയുടെ സുബ്രത് പതക് 14,000ൽ താഴെ വോട്ടുകൾക്ക് വിജയിക്കുന്നത് വരെ സമാജ്‌വാദി പാർട്ടിയുടെ കോട്ടയായിരുന്നു.

അതേസമയം ഉത്തർപ്രദേശ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് മെയ് 13ന് നടക്കും. ഷാജഹാൻപൂർ, ഖേരി, ധൗരാഹ്‌റ, സീതാപൂർ, ഹർദോയ്, മിസ്രിഖ്, ഉന്നാവോ, ഫറൂഖാബാദ്, ഇറ്റാവ, കനൗജ്, കാൺപൂർ, അക്ബർപൂർ, ബഹ്‌റൈച്ച് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.

Eng­lish Summary:
Akhilesh Yadav says India Front will win resound­ing­ly in UP

You may also like this video:

Exit mobile version