Site iconSite icon Janayugom Online

ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് എന്തുവിലകൊടുത്തും തടയണമെന്ന് അഖിലേഷ് യാദവ്

ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് എന്തുവിലകൊടുത്തും തടയണമെന്ന് സമാജ് വാദി പാര്‍ട്ടി പ്രസിഡന്റും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. അവര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ വോട്ടവകാശം റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പാര്‍ലമെന്റിലെ നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് അഖിലേഷിന്റെ പ്രതികരണം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കുകയാണ് ബിജെപി ചെയ്തത്. പാര്‍ലമെന്റ് പ്രവര്‍ത്തിക്കണം എന്നവര്‍ക്കില്ല. അതുകൊണ്ടുതന്നെ ഇനിയും ബിജെപി അധികാരത്തിലെത്തുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അഖിലേഷ് പറഞ്ഞു.

പാര്‍ലമെന്റില്‍ നടന്ന ആക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പ്രതികരിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ പുറത്താക്കുകയായിരുന്നു. 100 അംഗങ്ങളെ ലോക്‌സഭയില്‍ നിന്നും 46 അംഗങ്ങളെ രാജ്യസഭയില്‍ നിന്നും പുറത്താക്കി. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് യാദവിന്റെ പ്രതികരണം

2001ല്‍ പാര്‍ലമെന്റ് ആക്രമണം നടന്നതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 13നാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ലോക്‌സഭയുടെ ഗ്യാലറിയില്‍ നിന്ന് രണ്ടുപേര്‍ സഭാ തളത്തിലേക്ക് ചാടുകയായിരുന്നു. ബിജെപി എംപിയില്‍ നിന്ന് പാസ് നേടിയാണ് ഇരുവരും പാര്‍ലമെന്റില്‍ കടന്നത്. സാഗര്‍ ശര്‍മ, മനോരഞ്ജന്‍ ഡി എന്നിവരായിരുന്നു സഭയിലേക്ക് ചാടിയെത്തിയത്. 

Eng­lish Summary
Akhilesh Yadav wants to pre­vent BJP from com­ing back to pow­er at any cost

You may also like this video:

Exit mobile version