കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന് അകിര എന്‍ഡോ അന്തരിച്ചു. തൊണ്ണൂറുവയസായിരുന്നു. ജൂണ്‍ അഞ്ചിനായിരുന്നുമരണം. 1973ലാണ് ഫംഗസായ പെനിസിലിയത്തില്‍ നിന്ന് അദ്ദേഹം മെവാസ്റ്റാറ്റിന്‍ വേര്‍തിരിച്ചത്. ആയിരക്കണക്കിന് സൂക്ഷ്മജീവികളിലെ പരീക്ഷണത്തിനുശേഷമായിരുന്നു ഔഷധം വേര്‍തിരിച്ച് സ്ഥിരീകരിച്ചത്. നൊബേല്‍ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച കണ്ടുപിടിത്തമായിരുന്നു.
പക്ഷെ അദ്ദേഹത്തെ പുരസ്കാരത്തിന് ഇതുവരെയും പരിഗണിച്ചില്ല. ശാസ്ത്ര, സാങ്കേതിക രംഗത്തെ മികവിന് നല്‍കുന്ന ജപ്പാന്‍ പ്രൈസ് നല്‍കി 2006‑ല്‍ രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ നീക്കംചെയ്യുന്നതില്‍ സ്റ്റാറ്റിന്‍ നിര്‍ണായകമായി. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള ചികിത്സയില്‍ ഇന്നും ലോകവ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ്.
ലക്ഷകണക്കിന് മനുഷ്യരുടെ ജീവനാണ് ഇതുവഴി പരിരക്ഷിക്കപ്പെടുന്നത്.പരീക്ഷണങ്ങളുടെ ഭാഗമായി ഇദ്ദേഹം 1970ൽ ഫംഗസ്-ഉത്പന്നമായ സൈക്ലോസ്പോരിൻ കണ്ടെത്തിയതിനുശേഷം ട്രാൻസ്പ്ലാൻറ് മെഡിസിനിലും വിപ്ലവം സൃഷ്ടിച്ചു. ഇത് ദാതാവിന്റെ അവയവങ്ങൾ ശരീരം നിരസിക്കുന്നത് തടയാൻ സഹായിക്കുന്നു.യുഎസ് നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന ലാസ്‌കര്‍ അവാര്‍ഡ് 2008 ൽ അകിര എന്‍ഡോയ്ക്ക് സമ്മാനിച്ചു.
English Summary:
Akira Endo, the scientist who invented cholesterol-lowering medicine, has died
You may also like this video: