Site icon Janayugom Online

അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: സാഹിത്യ പുരസ്കാരം ജനയുഗം മാധ്യമപ്രവര്‍ത്തകന് കെ കെ ജയേഷിന്

അഖില കേരള കലാസാഹിത്യ സാംസ്കാരികരംഗവും, കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എഴുത്തുകാരായ ഇന്ദു മേനോൻ, ബേപ്പൂർ മുരളീധരപ്പണിക്കർ എന്നിവരെ ബഹുമുഖപ്രതിഭാ പുരസ്കാരങ്ങൾക്കും മാതൃഭൂമി ന്യൂസ് ചാനൽ ന്യൂസ് എഡിറ്റർ ജി പ്രസാദ്കുമാർ, പത്രപ്രവർത്തകൻ സന്തോഷ് വേങ്ങേരി (മലയാള മനോരമ), ജെസിഐ ട്രെയിനർ പ്രദീപൻ തൈക്കണ്ടി, കോഡ്മി ഹബ് ഇന്റർനാഷണൽ സിഇഒ ഷമീന കെ എ, നക്ഷത്രരാജ്യം മാനേജിംഗ് എഡിറ്റർ ഇ രാധാകൃഷ്ണൻ എന്നിവരെ പ്രതിഭാപുരസ്കാരങ്ങൾക്കും തിരഞ്ഞെടുത്തു. സുപ്രഭാതം ഫോട്ടോഗ്രാഫർ നിധീഷ് കൃഷ്ണനാണ് യുവപ്രതിഭാ പുരസ്കാരം.

വിവിധ സാഹിത്യ വിഭാഗങ്ങളിൽനിന്ന് ഹാരിസ് രാജ്, ശ്രീധരൻ കൂത്താളി, ടി ടി സരോജിനി, ശ്രീരഞ്ജിനി ചേവായൂർ, അജിത്ത് നാരായണൻ, ശ്രീലത രാധാകൃഷ്ണൻ, സി പി പത്മചന്ദ്രൻ, പൂജ ഗീത, മനോജ്കുമാർ പൂളക്കൽ, റേഡിയോ മാംഗോ അവതാരകരായ ബെൻസി അയ്യമ്പിള്ളി, മനോ ജോസ്, മാധ്യമ മേഖലയിൽനിന്ന് കെ കെ ജയേഷ് (ജനയുഗം), ഫസ്ന ഫാത്തിമ (ചന്ദ്രിക), കെ ടി വിബീഷ് (മാധ്യമം) എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.

 

 

ഫെബ്രുവരി 18 ന് രാവിലെ 11 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ എംഎൽഎ, മുൻ എംഎൽ എ പുരുഷൻ കടലുണ്ടി, സാഹിത്യകാരി കെ പി സുധീര എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് എയറോസിസ് കോളേജ് എം ഡി ഡോ. ഷാഹുൽ ഹമീദും ജൂറി ചെയർമാൻ റഹിം പൂവാട്ടുപറമ്പും അറിയിച്ചു.

Eng­lish Sum­ma­ry: Aksharam awards announced

You may also like this video

Exit mobile version