Site icon Janayugom Online

എകെഎസ്‌ടിയു — ജനയുഗം സഹപാഠി അറിവുത്സവം: ജില്ലാതല മത്സരങ്ങൾ സമാപിച്ചു

എകെഎസ്‌ടിയു-ജനയുഗം സഹപാഠി അറിവുത്സവം ജില്ലാതല മത്സരങ്ങൾ സമാപിച്ചു. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ നടന്ന സബ് ജില്ലാതല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി.

സംസ്ഥാനതല മത്സരം ഒക്ടോബര്‍ 14ന് മലപ്പുറം ജില്ലയിലെ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോട്ടക്കലില്‍ നടക്കും. സംസ്ഥാനതലത്തില്‍ വിവിധ വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10,000, 7500, 5000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കും.

Eng­lish Summary:AKSTU — Janayugam Saha­p­athi Arivul­savom: Dis­trict Lev­el Com­pe­ti­tions Concluded
You may also like this video

Exit mobile version