ഓള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (എകെഎസ്‌ടിയു) ഇരുപത്തിയാറാം സംസ്ഥാനസമ്മേളനം സമാപിച്ചു. പി കെ മാത്യുവിനെ പ്രസിഡന്റായും ഒ കെ ജയകൃഷ്ണനെ ജനറൽ സെക്രട്ടറിയായും കെ സി സ്നേഹശ്രീയെ ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു. ജോർജ് രത്നം, എം മഹേഷ് കുമാർ, കെ പത്മനാഭൻ, കെ എസ് ഷിജുകുമാർ, ഇ ഇന്ദുമതി അന്തർജനം (വൈസ് പ്രസിഡന്റുമാർ), എസ് ഹാരിസ്, എം വിനോദ്, സി ജെ ജിജു, എഫ് വിൽസൺ, ശശിധരൻ കല്ലേരി (സെക്രട്ടറിമാർ), കെ കെ സുധാകരൻ, പി എം ആശിഷ്, സി ബിജു, പിടവൂർ രമേശ്, ബിജു ടി ജെ (സെക്രട്ടേറിയറ്റംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. 51അംഗ സംസ്ഥാനകമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
English Summary: AKSTU state conference concluded
You may also like this video