Site icon Janayugom Online

അല്‍ഖ്വയ്ദ അഫ്ഗാനില്‍ തിരിച്ചെത്തിയേക്കും

US defence

അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതോടെ അല്‍ഖ്വയ്ദ വീണ്ടും ശക്തിപ്രാപിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് പ്രതിരോധസെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. നാല് ദിവസത്തെ ഗള്‍ഫ് സന്ദശനത്തിന് ശേഷം കുവൈറ്റ് സിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയ്ക്ക് ഭീഷണിയുയര്‍ത്തുന്ന അല്‍ഖ്വയ്ദയുടെ തിരിച്ചുവരവ് തടയാനുള്ള നടപടികള്‍ ആരംഭിച്ചതായും ഓസ്റ്റിന്‍ പറഞ്ഞു.
2020 ഫെബ്രുവരിയില്‍ യുഎസിന്റെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും താലിബാന്‍ നേതാക്കളുമായി ഒപ്പിട്ട കരാറില്‍ അല്‍ഖ്വയ്ദയ്ക്ക് പിന്തുണ നല്‍കില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു.
ലോകത്തിന്റെ ഏതുഭാഗത്തുനിന്നും, ഇനി കുവൈറ്റില്‍ ആണെങ്കില്‍ കൂടി അല്‍ക്വയ്ദയോ സമാന തീവ്രവാദ സ്വഭാവമുള്ള സംഘടനകളോ അമേരിക്കയ്ക്ക് ഭീഷണിയായി വളര്‍ന്നാല്‍ തകര്‍ക്കാനുള്ള സൈനികശേഷി കൈവശമുണ്ടെന്നും ഓസ്റ്റിന്‍ പറഞ്ഞു.

Eng­lish sum­ma­ry; Al Qae­da may return to Afghanistan

You may also like this video;

Exit mobile version