Site iconSite icon Janayugom Online

ആലപ്പുഴയുടെ പുതിയ കളക്ടറായി ഡോ. രേണു രാജ്

ആലപ്പുഴ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. ആലപ്പുഴ കളക്ടറായിരുന്ന എ. അലക്‌സാണ്ടര്‍ വിരമിക്കുന്നതോടെയാണ് രേണുവിന്റെ നിയമനം. ജില്ലയിലെ 53ാമത്തെ കളക്ടറാണ് രേണു രാജ്. പുതിയ കളക്ടറെ എഡിഎം ജെ മോബിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മാതാപിതാക്കള്‍ക്കൊപ്പമാണ് രേണു രാജ് കളക്ടറേറ്റിലെത്തിയത്. അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങിയാണ് രേണു ചുമതലയേറ്റത്.

2015 ഐഎഎസ് ബാച്ചില്‍പെട്ട ഓഫീസറാണ് രേണു രാജ്. നഗരകാര്യ വകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍, കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി, തൃശൂരിലും ദേവികുളത്തും സബ് കലക്ടര്‍, എറണാകുളം അസിസ്റ്റന്റ് കലക്ടര്‍ എന്നീ ചുമതലകളിലും രേണു പ്രവര്‍ത്തിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Alap­puzha Col­lec­tor Renu Raj took charge

You may also like this video;

Exit mobile version