Site iconSite icon Janayugom Online

ആലപ്പുഴ കളര്‍കോട് അപകടം; മരണം ആറായി

കളര്‍കോട് അപകടമുണ്ടായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ എറണാകുളം സ്വകാര്യആശുപത്രിയിലായിരുന്ന ആയിരുന്ന എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജ്ജും മരിച്ചു.അപകടത്തിൽ ആൽവിന് തലച്ചോറിനും ആന്തരിക അവയവങ്ങൾക്കും ഗുരുതര പരിക്കേറ്റിരുന്നു.ആൽവിനെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു.കഴിഞ്ഞ ദിനം അപകടത്തെ തുടര്‍ന്ന് 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടിരുന്നു.11 പേര്‍ ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.

Exit mobile version