Site iconSite icon Janayugom Online

ലഹരി വില്പനയ്ക്ക് എത്തിയവരെന്ന് ആരോപിച്ച് വിദ്യാർത്ഥികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; കേസെടുത്ത് പൊലീസ്

കാസർഗോഡ് നെല്ലിക്കാട് ലഹരിമരുന്ന് വില്പനയ്ക്ക് എത്തിയവരെന്ന് ആരോപിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ഫുട്ബോൾ ടൂർണമെന്റ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം നടന്നത്. വിദ്യാർത്ഥികൾ നടന്ന് വരുന്ന വഴിയിൽ വച്ച് നായ അവരെ ആക്രമിക്കാൻ ഓടിച്ചു. തുടർന്ന് കുട്ടികൾ ഓടിയെത്തിയത് മദ്യപസംഘത്തിന് മുന്നിലാണ്. മദ്യപസംഘം അവരെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്‌തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version