ഒട്ടകങ്ങളെ ഉപയോഗിച്ച് മദ്യം കടത്തിയ സംഘത്തെ പൊലീസ് പിടികൂടി. ഫരീദാബാദിൽ നിന്ന് ഡൽഹിയിലേക്ക് കാട്ടുവഴിയിലൂടെ മദ്യം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളെയും പൊലീസ് പിടിച്ചെടുത്തു. ഹരിയാനയിൽ നിർമ്മിച്ച മദ്യമാണ് ഡൽഹിയിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഒട്ടകങ്ങളെ ഉപയോഗിച്ച് മദ്യം കടത്തി; 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളുമായി സംഘം പിടിയില്‍

