Site iconSite icon Janayugom Online

അലിഫ് മീം കവിതാ പുരസ്‌കാരം പി കെ ഗോപിക്ക്

mimmim

മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) ഏര്‍പ്പെടുത്തിയ ‘അലിഫ് മീം കവിതാ പുരസ്‌കാരം ‘കവി പി കെ ഗോപിക്ക്. മര്‍കസ് നോളജ് സിറ്റിയില്‍ ഈ മാസം 28, 29 തീയതികളില്‍ നടക്കുന്ന മീം കവിയരങ്ങില്‍ വെച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് ജേതാവിന് സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യെ കുറിച്ച് അദ്ദേഹം രചിച്ച ‘ദയ’ എന്ന കവിതയാണ് അവാര്‍ഡിനര്‍ഹമായിരിക്കുന്നത്. അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഏര്‍പ്പെടുത്തിയ 25,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

സച്ചിദാനന്ദന്‍, വീരാന്‍കുട്ടി, കെ പി രാമനുണ്ണി, ആലങ്കോട് ലീലാ കൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിറാസ് അക്കാഡമിക് ഡയറക്ടര്‍ മുഹിയിദ്ദീന്‍ ബുഖാരി, അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സലീം ആര്‍ ഇ സി, മീം അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ കെ ബി ബഷീര്‍, അല്‍വാരിസ് മുഹമ്മദ് ബി കടക്കല്‍, നോളജ് സിറ്റി മീഡിയ കോര്‍ഡിനേറ്റര്‍ മന്‍സൂര്‍ എ ഖാദിര്‍, മീം പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ അല്‍വാരിസ് നിഹാല്‍ നൗഫല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Exit mobile version