Site iconSite icon Janayugom Online

ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കും: മന്ത്രി എം വി ഗോവിന്ദന്‍

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍. മദ്യം തെരഞ്ഞെടുത്ത് വാങ്ങുന്ന മാതൃകയിലേക്ക് മാറും.നിലവിലെ ഔട്ട് ലെറ്റുകള്‍ ഇതേ മാതൃകയിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.

കടകള്‍ക്കു മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്ന തരത്തിലുള്ള രീതി അവസാനിപ്പിക്കണമെന്ന് മുന്‍പ് കേരള ഹൈക്കോടതി അടക്കം ആവശ്യപ്പെട്ടിരുന്നു. ക്യൂ നിന്ന ശേഷം കൗണ്ടറിലെത്തി ആദ്യം പണമടയ്ക്കുകയും തുടര്‍ന്ന് ബില്‍ കാണിച്ച് മദ്യം കൈപ്പറ്റുകയുമാണ് നിലവില്‍ ഭൂരിപക്ഷം ഔട്ട്‌ലെറ്റുകളിലെയും രീതി. കടയ്ക്കുള്ളില്‍ പ്രവേശിപ്പിച്ച് സൂപ്പര്‍മാര്‍ക്കറ്റുകളിലേതു പോലെ ഇഷ്ട ബ്രാന്‍ഡ് മദ്യം തെരഞ്ഞെടുത്ത് നേരിട്ട് ബില്ലിങ് കൗണ്ടറിലെത്തി പണം നല്‍കുന്ന രീതി നടപ്പാക്കാന്‍ എക്‌സൈസ് വകുപ്പ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Eng­lish sum­ma­ry; all bev­co out­lets to be changed to super­mar­ket mod­el says excise minister

You may also like this video;

Exit mobile version