Site iconSite icon Janayugom Online

അയ്യന്‍കാളിയെ അവഹേളിച്ചതിന് പിന്നില്‍ മനുസ്മൃതി വക്താക്കള്‍: അഖിലേന്ത്യ ദളിത് അവകാശസമിതി

ayankaliayankali

കേരളത്തിന്റെ നവോത്ഥാന നായകനും സാമൂഹ്യ പരിഷ്ക്കര്‍‍ത്താവുമായ മഹാത്മാ അയ്യന്‍കാളിയുടെ ചിത്രത്തെ വികലമാക്കി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചവരെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത പൊലീസ് നടപടി അപഹാസ്യമെന്ന് അഖിലേന്ത്യാ ദളിത് അവകാശസമിതി. 

കുറ്റവാളിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് എഐഡിആര്‍എം സംസ്ഥാന പ്രസിഡന്റ് അഡ്വ. എന്‍ രാജനും ജനറല്‍ സെക്രട്ടറി മനോജ് ബി ഇടമനയും ആവശ്യപ്പെട്ടു. 

പ്രജാസഭ കൂടിയ വിജെടി ഹാളിന് അയ്യൻകാളിയുടെ പേര് എൽഡിഎഫ് സർക്കാർ നല്‍കി ആദരിച്ച ഈ കാലഘട്ടത്തിൽ പോലും അയ്യൻകാളിയെ അപമാനിച്ച സംഭവം പ്രതിഷേധാർഹമാണ്. കുകുച ടി എം എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്. ജാതിഅവഹേളനം, മതസ്പർധ ഉണ്ടാക്കൽ, കലാപം സൃഷ്ടിക്കൽ എന്നിവക്ക് ഇടയാക്കുന്ന സൈബര്‍ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. ഇത്രയും ദിവസം പിന്നിട്ടിട്ടും ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്താനോ കേസ് എടുത്ത് നിയമനടപടി സ്വീകരിക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ എത്രയും പെട്ടെന്ന് പ്രതികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: All India Dalit Rights Com­mit­tee on Ayyankali’s des­e­cra­tion incident

You may also like this video

Exit mobile version