ഓള്‍ ഇന്ത്യ പ്രോഗ്രസീവ് ഫോറം (എഐപിഎഫ്) 21-ാം നൂറ്റാണ്ടിലെ ഫെഡറലിസം, ജനാധിപത്യം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ നാളെ ആരംഭിക്കും.
തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 9.30ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍, ഡോ. വി രാമന്‍കുട്ടി, ഡോ. ബാല്‍ചന്ദ്ര കാംഗോ, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ജയചന്ദ്രന്‍, പ്രോഗ്രസീവ് ഫോറം പ്രസിഡന്റ് വിജയ്‌കുമാര്‍ മാര്‍ലെ, ജനറല്‍ സെക്രട്ടറി അനില്‍ രജിംവാലെ, ഡോ. എ സജീദ് എന്നിവര്‍ പങ്കെടുക്കും.
തിങ്കളാഴ്ച വരെ നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ ആറു സെഷനുകളിലായി ഡോ. കെ രവിരാമന്‍, ഡോ. കെ ജെ ജോസഫ്, അനില്‍ മുഹമ്മദ്, ജോസഫ് സി മാത്യു, സി ഗൗരീദാസന്‍ നായര്‍, ഡോ. വാസുദേവന്‍, ജിനു സഖറിയ ഉമ്മന്‍ തുടങ്ങിയവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സെമിനാറിന് മുന്നോടിയായി ഓള്‍ ഇന്ത്യ പ്രോഗ്രസീവ് ഫോറം ദേശീയ സമ്മേളനം ഇന്ന് നടക്കും.
English Summary: All India Progressive Forum National Seminar from tomorrow
You may also like this video