Site iconSite icon Janayugom Online

ഇടതുപക്ഷ പാര്‍ട്ടികളുടെ അഖിലേന്ത്യ പ്രക്ഷോഭം ഇന്ന്

ഭരണഘടനാ ശില്‍പി ബി ആര്‍ അംബ്ദേക്കറെ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ രാജിയാവശ്യപ്പെട്ടുള്ള ഇടതുപക്ഷ പാര്‍ട്ടികളുടെ അഖിലേന്ത്യ പ്രക്ഷോഭം തിങ്കളാഴ്ച നടക്കും. സിപിഐ , സിപിഐ(എം), സിപിഐ(എംഎല്‍-ലിബറേഷന്‍ ), ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ് പി എന്നീ പാര്‍ട്ടികളാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഡൽഹി ജന്തർ മന്തറിൽ ദേശീയ നേതാക്കൾ പങ്കെടുക്കും. അമിത്‌ ഷായോ പ്രധാനമന്ത്രി നരേന്ദ്രമോഡിയോ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ പ്രശ്‌നപരിഹാരം കാണാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ്‌ ഇടതുപക്ഷ പാർടികളുടെ പ്രതിഷേധം. ഒറ്റ തെരഞ്ഞെടുപ്പിനെതിരെയും കേന്ദ്രം ഏകപക്ഷീയമായി കൊണ്ടുവന്ന തെരഞ്ഞെടുപ്പ്‌ ചട്ടഭേദഗതിക്കെതിരെയും പ്രതിഷേധമുയരും.

Exit mobile version