Site iconSite icon Janayugom Online

ആകാശവാണി തിരുവനന്തപുരം നിലയം 75-ാം വാര്‍ഷികാഘോഷം മാവേലിക്കര എ ആര്‍ സ്മാരകത്തില്‍

ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളപാണിനി അക്ഷരശ്ലോകസമിതിയുമായി ചേർന്ന് ശനിയാഴ്ച മാവേലിക്കര എആർസ്മാരകത്തിൽ ലോക വനിതാദിനം ആചരിക്കും. രാവിലെ പത്തിനു ചേരുന്ന അക്ഷരശ്ലോക സമ്മേളനം കേരളപാണിനി അക്ഷരശ്ലോകസമിതി സ്ഥാപകാംഗം കുറത്തികാട് പ്രഭാകരൻ ഉദ്ഘാടനം ചെയ്യും.

11‑ന് കുട്ടികളുടെയും ഉച്ചയ്ക്ക് 12‑നു മുതിർന്നവരുടെയും അക്ഷരശ്ലോകസദസ്സ്, രണ്ടിനു കഥയരങ്ങ്, കവിയരങ്ങ്. വൈകീട്ട് നാലിനു ചേരുന്ന പൊതുസമ്മേളനം ആകാശവാണി തിരുവനന്തപുരം നിലയം ഡെപ്യൂട്ടി ഡയറക്ടർ വി ശിവകുമാർ ഉദ്ഘാടനം ചെയ്യും. കേരളപാണിനി അക്ഷരശ്ലോകസമിതി പ്രസിഡന്റ് വി ജെ രാജമോഹൻ അധ്യക്ഷനാകും. സംസ്ഥാന വനിതാ കമ്മിഷൻ മുൻ അംഗം ഡോ ജെ. പ്രമീളാദേവി ‘അക്ഷരങ്ങളിലുയരുന്ന പെൺകരുത്ത്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 5.30‑നു നാടൻപാട്ട്. 

Exit mobile version