Site iconSite icon Janayugom Online

മുഴുവൻ പൊതുമരാമത്ത് റോഡുകളും ഉടൻ ബിഎം ബിസി നിലവാരത്തിലേക്ക് ഉയരും; മന്ത്രി പി എ മുഹമ്മദ് റിയാസ്

വൈകാതെ തന്നെ കേരളത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബിഎം ബിസി നിലവാരത്തിലേക്ക് ഉയരുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കിംഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കിനാനൂർ- കരിന്തളം ഗ്രാമപഞ്ചായത്ത്, കോടോം-ബേളൂർ പഞ്ചാത്തുകളിലൂടെ കടന്നു പോകുന്ന കിളിയളം — വരഞ്ഞൂർ — ബാനം — കമ്മാടം റോഡിന്റെയും കിളിയളം ചാലിന് കുറുകെയുള്ള പാലത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. 30, 000 കിലോമീറ്റർ നീളുന്ന കേരളത്തിലെ പൊതുമരാമത്ത് റോഡുകളിൽ 60 ശതമാനം ഇതിനോടകം ബിഎം ബിസി നിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞുവെന്നും ഉടനെ തന്നെ കേരളത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബിഎം ബിസി നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. റോഡ് നവീകരണത്തിന്റെ ഭാഗമായി കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും രൂപീകരിച്ച കോൺസ്റ്റിറ്റ്വെ ൻസി മോണിറ്ററിംഗ് ടീംമിന്റെ കൃത്യമായ ഇടപെടലുകളാണ് പദ്ധതി വേഗത്തിൽ ആക്കിയതെന്നും മന്ത്രിക്കൂട്ടി ചേർത്തു.
സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിനും ഈ പ്രദേശത്തുമുള്ള ജനങ്ങൾക്കുള്ള സമ്മാനമാണ് ഈ പദ്ധതിയെന്ന് നവീകരിച്ച റോഡും പാലവും ജനങ്ങൾക്കർപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

വരഞ്ഞൂർ‑കിളിയളം റോഡിന്റെ നവീകരണവും കിളിയളം പാലത്തിന്റെ പുനർനിർമ്മാണവും പൂർത്തിയായതോടെ ജനങ്ങളുടെ ദീർഘകാല സ്വപ്ന മാണ് യാഥാർത്ഥ്യമായത്.. 10 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 10 മീറ്റർ വീതിയിലാക്കി നവീകരിച്ചു. ആവശ്യമായ ഓവുചാലുകൾ, കൾവർട്ടുകൾ ഉൾപ്പെടെ ഉന്നത നിലവാരത്തിലുള്ള സബ് ബേസ്, ടാറിംഗ് ലെയറുകൾ എന്നിവയോടെയാണ് നിർമാണം പൂർത്തിയാക്കിയത്.ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പി വിശിഷ്ടാതിഥിയായി. എം രാജഗോപാലൻ എം എൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻ എം പി പി കരുണാകരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. കെആർ എഫ്ബി കോഴിക്കോട് സൂപ്രണ്ടിംഗ് എഞ്ചിനിയർ കെ എ ജയ റിപ്പോർട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ ഭൂപേഷ്, മറ്റ് ജനപ്രതിനിധികളായ ടി പി ശാന്ത, പി വി ചന്ദ്രൻ, സി എച്ച് അബ്ദുൽ നാസർ, ഷൈജമ്മ ബെന്നി, പി ഗോപാലകൃഷ്ണൻ, കെ യശോദ, ഉമേശൻ ബേളൂർ, കെ പി വിനോദ് കുമാർ കെ ആർ എഫ്. ബി എക്സിക്യൂട്ടിവ് എഞ്ചിനീയർ, കാസർകോട് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷെജി തോമസ്, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ എൻ പുഷ്പരജൻ, എം രാജൻ, മനോജ് തോമസ്, കുര്യാക്കോസ് പ്ലാപറമ്പിൽ, അഡ്വ. കെ രാജഗോപാൽ, ഇബ്രാഹിം സി എം, പി ടി നന്ദകുമാർ, രാഘവൻ കൂലേരി തുടങ്ങിയവർ പങ്കെടുത്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത്ത്കുമാർ നന്ദിയും പറഞ്ഞു. 

Exit mobile version